എന്റെ ശരീരത്തിന്റെ ബലഹീനതയെ സൗഖ്യമാക്കുന്ന കുഞ്ഞാടിന്റെ വിലയേറിയ രക്തത്തേയും തിരുമുറിവു കളേയും ഞാൻ സ്തുതിച്ചു സ്തോത്രം ചെയ്യുന്നു.
എന്റെ പ്രാണന്റെ അരിഷ്ടതയെ സുഖപ്പെടുത്തുന്ന കുഞ്ഞാടിന്റെ വിലയേറിയ രക്തത്തേയും തിരുമുറിവു കളേയും ഞാൻ സ്തുതിച്ചു സ്തോത്രം ചെയ്യുന്നു.
എന്റെ ആത്മാവിന്റെ രോഗത്തെ സൗഖ്യമാക്കുന്ന കുഞ്ഞാടിന്റെ വിലയേറിയ രക്തത്തേയും തിരുമുറിവു കളേയും ഞാൻ സ്തുതിച്ചു സ്തോത്രം ചെയ്യുന്നു.
സല പാപങ്ങളും ക്ഷമിച്ചു തരു വാൻ ശക്തി യുള്ള കുഞ്ഞാടിന്റെ തിരുരക്തത്തിനു സ്തുതി.
പാപദാസ്യത്തിൽനിന്ന് വിടുതൽ തരുവാൻ ശക്തി യുള്ള കുഞ്ഞാടിന്റെ തിരുരക്തത്തിനു സ്തുതി. ജയകരമായ ശക്തിയരുളുന്ന കുഞ്ഞാടിന്റെ തിരുരക്തത്തിനു സ്തുതി.
പുതുതാക്കുന്ന ശക്തിയരുളുന്ന കുഞ്ഞാടിന്റെ തിരുര ക്തത്തിനു സ്തുതി.
നിരന്തരം പരിപാലിക്കാൻ ശക്തിയാർന്ന കുഞ്ഞാടിന്റെ തിരുരക്തത്തിനു സ്തുതി.
യേശുവിന്റെ രക്തത്തിന്റെ ശക്തിയിലും അധികാര ത്തിലും വിശ്വസിക്കുന്നവന് ഒരു കാര്യവും അസാദ്ധ്യ മല്ല തന്നെ!
എന്റെ സകല പാപങ്ങളും ഇനി ഒരു കാലത്തും കാണ പ്പെടാതവണ്ണം മറച്ചുതരുന്ന കുഞ്ഞാടിന്റെ വിലയേറിയ രക്തത്തെ ഞാൻ സ്തോത്രം ചെയ്യുന്നു.
എന്റെ സകല പാപവും പോക്കി എന്നെ ശുദ്ധീ കരിച്ച്, എന്നെ ഹിമം പോലെ വെണ്മയാക്കി ത്തീർക്കുന്ന കുഞ്ഞാടിന്റെ വിലയേറിയ രക്തത്തെ ഞാൻ സ്തോത്രം ചെയ്യുന്നു.
എന്റെ സകല ബന്ധനങ്ങളിൽനിന്നും പാപത്തി ന്റെ എല്ലാ കെട്ടുകളിൽ നിന്നും എന്നെ മോചിപ്പി ക്കുവാൻ ശക്തിയുള്ള കുഞ്ഞാടിന്റെ വിലയേറിയ രക്തത്തെ ഞാൻ സ്തോത്രം ചെയ്യുന്നു.
എന്റെ പാപപങ്കിലമായ രക്തത്തെക്കാൾ ശക്തിയാർ ന്നതും ദൈവത്തിന്റെ അതേ പ്രതിമയായി എന്നെ രൂപാന്തരപ്പെടുത്തുന്നതുമായ കുഞ്ഞാടിന്റെ വിലയേ റിയ രക്തത്തെ ഞാൻ സ്തോത്രം ചെയ്യുന്നു.
എന്നെ അടിച്ചമർത്തി ഞെരിക്കുന്ന സകലശക്തിക ളുടെമേലും ശത്രുവിന്റെ സകല അധികാരത്തിന്റെ മേലും വിജയമരുളുന്ന കുഞ്ഞാടിന്റെ വിലയേറിയ രക്തത്തെ ഞാൻ സ്തോത്രം ചെയ്യുന്നു.
എനിക്ക്, മണവാട്ടിക്കുള്ള കല്യാണവസ്ത്രം ഒരു ക്കുന്ന കുഞ്ഞാടിന്റെ വിലയേറിയ രക്തത്തെ ഞാൻ സ്തോത്രം ചെയ്യുന്നു.
എല്ലാം പുതുതാക്കുന്ന കുഞ്ഞാടിന്റെ വിലയേ റിയ രക്തത്തെ ഞാൻ സ്തോത്രം ചെയ്യുന്നു. ഹാലേലൂയ്യാ ആമ്മേൻ. സ്തോത്രം.
Sr. Claudia, Germany