യേശുക്രിസ്തു സൗജന്യമായി നൽകിയ രക്ഷയും പാപക്ഷമയും അനുഭവിച്ച് ഒരുകൂട്ടം ദൈവമക്കൾ, അവർ അനുഭവിക്കുന്ന സന്തോഷ വും സമാധാനവും ഉള്ളത്തിൽ നിറഞ്ഞപ്പോൾ, സുവിശേഷവേല ചെയ്യുവാനുള്ള ദാഹത്തോടെ പ്രാർത്ഥിച്ച് മൂവാറ്റുപുഴ ആസ്ഥാനമായി ആരംഭിച്ച ഒരു എളിയ കൂട്ടായ്മയാണ് ഗ്ലോബൽ ഗോസ്പൽ ഫെല്ലോ ഷിപ്പ് (GGf). സഭാ സമുദായ അതിർവരമ്പുകൾ ഇല്ലാതെ, “നിങ്ങൾ എല്ലാ വരും ക്രിസ്തുയേശുവിൽ ഒന്ന്” (ഗലാത്യർ 3 : 28) എന്ന ദൈവിക വ്യവസ്ഥപ്രകാരം ഒരുമിച്ച് ചേർന്നു നിന്ന് നിർമ്മലവചനം ഭൂലോകത്തിൽ എല്ലായിടത്തും അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഫെല്ലോ ഷിപ്പ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അവരവർ നിൽക്കുന്ന സഭയിൽ തന്നെ നിന്നുകൊണ്ട് എല്ലാ സഭകളെയും ആദരിച്ചും ബഹുമാനിച്ചും, ദൈവവച നത്തിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ മാറാതെ വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കിക്കൊണ്ട് വിശുദ്ധ ജീവിതം നയിച്ച് വിശുദ്ധന്മാർക്കായി ഒരുക്കിയിരിക്കുന്ന നിത്യ സ്വർഗ്ഗത്തിനവകാശികളാകുക, അനേകരെ അവകാശികളാക്കുക എന്ന നിർമ്മല ചിന്തയോടെ സുവിശേഷവേല ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.